പുതുപ്പാടിയിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്


പുതുപ്പാടി :  പുതുപ്പാടിയിൽ നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് പരുക്ക്. ദേശീയപാതയിൽ കൈതപ്പൊയിൽ കുരിശു പള്ളിക്ക് സമീപത്തെ വയലിലേക്കാണ് കാർ മറിഞ്ഞത്. വയനാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. യാത്രക്കാരെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍