ഹജ്ജാജികൾക്ക് യാത്രയയപ്പ് നൽകി

താമരശ്ശേരി : കൂടത്തായി പ്രദേശത്ത് നിന്നും ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോവുന്ന ഹജ്ജാജികൾക്ക് കൂടത്തായി വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി യാത്രയയപ്പ് നൽകി. മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു, സി.കെ.ആലികുട്ടി അധ്യക്ഷതവഹിച്ചു , കെ.കെ.മജീബ് സ്വാഗതം പറഞ്ഞു, നാസർ ഫൈസി കൂടത്തായി, അബ്ദുൽറഹീം വാഫി, അഷ്റഫ് കൂടത്തായി, റഫീഖ് കൂടത്തായി, ഒ.പി.മുഹമ്മദ്, കെ.കെ.മുഹമ്മദ് ഹാജി (ബാവൻ)പി.പി. ജുബൈർ,എ.കെ.ഹംസ, ടി.കെ. സിനാൻ , ഹജജാജികളായ പി.കെ.മുഹമ്മദ്, പോക്കർ കാക്കോ ഞ്ഞി, ഹമീദ് ചീപ്പിലങ്ങോട്, കുഞ്ഞാലി നടുക്കണ്ടി സംസാരിച്ചു.  പി.കെ. ജാഫർ നന്ദി പറഞ്ഞു.