മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സമ്മേളനം തിങ്കളാഴ്ച മുതല്‍ അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് ഭാരവാഹികള്‍ കൊടുവള്ളിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു
രാജ്യരക്ഷക്ക് ജനകീയ പ്രതിരോധം എന്ന പ്രമേയത്തില്‍ അഞ്ച് ദിവസങ്ങളിലായാണ് മുസ്ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സമ്മേളനം നടക്കുന്നത്. മെയ് 23 തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കൊടുവള്ളിയില്‍ പി ഡി.അബ്ദുറഹിമാന്‍കുട്ടി മാസ്റ്റര്‍ പതാക ഉയര്‍ത്തും. 4.30 ന് താമരശ്ശേരിയില്‍ യുവജന റാലി നടക്കും. പരപ്പന്‍പൊയില്‍ മുതല്‍ താമരശ്ശേരി വരെയാണ് റാലി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. എ.കെ.എം അഷ്റഫ് എം.എല്‍.എ മുഖ്യാതിഥിയായിരിക്കും. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 24 ന് രാവിലെ 10 മണിക്ക് പരപ്പന്‍ പൊയില്‍ ഹൈലാന്റ് കണ്‍വന്‍ഷന്‍ സെന്ററില്‍ പ്രതിനിധി സമ്മേളനം നടക്കും. മുസ്ലിം ലീഗ് സംസ്ഥാന ജന.സെക്രട്ടറി അഡ്വ.പി എം എ സലാം ഉദ്ഘാടനം ചെയ്യും. ഉമ്മര്‍ പാണ്ടികശാല, ഷരീഫ് കുറ്റൂര്, അബ്ദുസ്സമദ് പൂക്കോട്ടൂര് എന്നിവര്‍ പ്രസംഗിക്കും.
1.30 ന് കെ.സി മാമുമാസ്റ്റര്‍ നഗറില്‍ വിദ്യാര്‍ത്ഥി സംഗമം നടക്കും. എം എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പി.കെ നവാസ് ഉദ്ഘാടനം ചെയ്യും. മുജീബ് കാടേരി മുഖ്യ പ്രഭാഷണം നടത്തും. 25 ന് രാവിലെ 9 മണിക്ക് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പ്രവാസി സംഗമം സംസ്ഥാന പ്രസിഡന്റ് ഹനീഫ മുന്നിയൂര്‍ ഉദ്ഘാടനം ചെയ്യും. 2 മണിക്ക് നടക്കുന്നവനിതാ സംഗമം വനിതാ ലീഗ് സംസ്ഥാന പ്രസിഡണ്ട് സുഹ്റ മമ്പാട് ഉദ്ഘാടനം ചെയ്യും.
26 ന് വൈ: 4 മണിക്ക് കെ.എം.സി.സി സാംസ്‌ക്കാരിക സംഗമം നടക്കും. അഡ്വ: കെ.എന്‍.എ ഖാദര്‍ ഉദ്ഘാടനം ചെയ്യും.
27 ന് വൈകിട്ട് 6 മണിക്ക് കൊടുവള്ളിയില്‍ നടക്കുന്ന പൊതുസമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി. പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍ എ മുഖ്യ പ്രഭാഷണം നടത്തും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം പി, ഡോ: എം.കെ മുനീര്‍, കെ.എം ഷാജി, എം.എ റസാഖ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിക്കും.
മുസ്ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് വി.എം ഉമ്മര്‍ മാസ്റ്റര്‍, ജന.സെക്രട്ടറി ടി.കെ മുഹമ്മദ് മാസ്റ്റര്‍, വി. ഇല്‍യാസ്, വി.കെ കുഞ്ഞായിന്‍ക്കുട്ടി മാസ്റ്റര്‍, വി.സിയ്യാലി ഹാജി. ടി. മൊയ്തീന്‍ കോയ, കെ.കെ ജബ്ബാര്‍ മാസ്റ്റര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍