ഒന്നാംപ്രതി മുൻകൂർ ജാമ്യാപേക്ഷ നല്‍കി; കുട്ടിയെ കണ്ടെത്താനായില്ലെന്ന് പൊലീസ്
ആലപ്പുഴയിലെ പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യംവിളി കേസിൽ ഒന്നാം പ്രതി മുൻകൂർ ജാമ്യത്തിന് കോടതിയെ സമീപിച്ചു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ ജില്ലാ സെക്രട്ടറി മുജീബ് ആണ് അലപ്പുഴ ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. ആലപ്പുഴ സൗത്ത് പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ മുജീബിനെയാണ് ഒന്നാം പ്രതിയാക്കിയത്. കേസിലെ രണ്ടാം പ്രതി പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അൻസാർ എന്നിവർ റിമാൻഡിലാണ്.
അതേസമയം വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞെങ്കിലും കുട്ടിയെയും മാതാപിതാക്കളെയും കണ്ടെത്താനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം ജില്ലയിലുള്ളതാണ് കുട്ടി. വിദ്വേഷമുദ്രാവാക്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ കുട്ടിയുടെ കുടുംബം വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ്. കുട്ടിയിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷമായിരിക്കും മാതാപിതാക്കളെ ചോദ്യം ചെയ്യുക. തുടർന്ന് അറസ്റ്റ് വേണമോ എന്നതിൽ തീരുമാനമെടുക്കു. ആലപ്പുഴ മുദാവാക്യം വിളിക്കാൻ പ്രോൽസാഹനം നൽകിയ ചിലരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കെതിരെയും നടപടി ഉണ്ടാകും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍