നന്മ കോരങ്ങാട് പരിപാടിയിലേക്ക് സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളെ ക്ഷണിച്ചതിൽ ലീഗ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം


താമരശ്ശേരി: കോരങ്ങാട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ 
നന്മ കോരങ്ങാട് ബൈത്തുറഹ്മ നിർമാണ ഫണ്ട് സമാഹരണ  പരിപാടിയിലേക്ക് സയ്യിദ്
 ഹാമിദ് ആറ്റക്കോയ തങ്ങളെ ക്ഷണിച്ചതിൽ  ലീഗ് പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം. കോരങ്ങാട് രണ്ടാം വാർഡ് മുസ്ലിം ലീഗ് ഇതിനകം തന്നെ പ്രതിഷേധം രേഖപ്പെടുത്തി.


സയ്യിദ് ഹാമിദ് ആറ്റക്കോയ തങ്ങളുടെ നേതൃത്വത്തില്‍ വാട്‌സ്ആപ്പ് ഗ്രൂപ്പ് വഴിയും നൂറെ ഹബീബെ യൂട്യൂബ് ചാനല്‍ വഴിയും നടത്തുന്ന ആത്മീയ അത്ഭുത പ്രവൃത്തിപ്രകടനങ്ങള്‍ക്കെതിരെ എസ്‌കെഎസ്എസ്എഫ് നേതാവ് സത്താര്‍ പന്തല്ലൂര്‍ ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. മതമേലങ്കിയണിഞ്ഞ് ആഭാസത്തിന് നേതൃത്വം നല്‍കിയാല്‍ അവരേയും 'കൂടപ്പിറപ്പുകളേയും' പിടിച്ച് കെട്ടേണ്ടിവരുമെന്ന് സമസ്തയുടെ വിദ്യാര്‍ത്ഥി വിഭാഗം നേതാവ് മുന്നറിയിപ്പ്  നൽകിയിരുന്നു. മതമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മതനിയമം പാലിക്കണമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചു. ഒരു പരിപാടിയില്‍ സ്ത്രീകള്‍ അടക്കമുള്ളവര്‍ തിക്കിതിരക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നടത്തിയിരുന്നു.

ചില പ്രവർത്തകർ നവമാധ്യമങ്ങൾ വഴിയാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്
ഇതിനകം തന്നെ നിരവധി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.

പ്രതിഷേധക്കുറിപ്പ് വായിക്കാം : 
മഹാനായ ഒരു നേതാവിന്‍റെ പേരില്‍
ആയിരക്കണക്കിന് പാവങ്ങള്‍ക്ക്
കിടന്നുറങ്ങാന്‍ കൂരയൊരുക്കുന്ന
പദ്ധതിയാണ് ബൈത്തുറഹ്മ.

അത് നിര്‍മ്മിച്ച് പോരുന്നത് ഒന്നുകില്‍
അതാത് പ്രദേശങ്ങളിലെ മുസ്ലിം ലീഗ്
കമ്മിറ്റികള്‍.

അതല്ലെങ്കില്‍ ശിഹാബ് തങ്ങള്‍ റിലീഫ്
സെല്ലുകള്‍.അതുമല്ലെങ്കില്‍ മുസ്ലിം ലീഗിന്‍റെ
നേതൃത്വത്തിലുളള സൊസൈറ്റി_ട്രസ്റ്റ്
പോലെയുളള ഓര്‍ഗനൈസേഷനുകള്‍.

ഇവര്‍ ഇത്തരം വീടുകള്‍ നിര്‍മ്മിച്ച്
നല്‍കുമ്പോള്‍ അത് കൈമാറുന്നത് 
ഏറ്റവും യോഗ്യതയുളളവര്‍ തന്നെയാവുക
എന്നതാണ് അതിന്‍റെ നടപ്പ് രീതിയും.

അത് കൊണ്ടൊക്കെ  തന്നെയാണ് ബൈത്തുറഹ്മ ചരിത്രത്തില്‍ ഇടം 
നേടിയതും.

ഇവിടെ കൊടുവളളി മണ്ഡലത്തിലെ
താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് 
വൈസ്സ് ഉള്‍പ്പെടെയുളളവര്‍ നേതൃത്വം
നല്‍കുന്ന നന്മ കോരങ്ങാടിന്‍റെ പ്രവര്‍ത്തനം
എന്നും സാകൂതം വീക്ഷിക്കുകയും,
സഹകരിക്കുകയും ചെയ്യുന്ന ഒരു
വ്യക്തിയാണ് ഞാന്‍.

അത് കൊണ്ട് തന്നെ നന്മ കോരങ്ങാട് ഒരു പാവപ്പെട്ട കുടുംബത്തിന് കൂരയൊരുക്കുന്നത്
സന്തോഷകരമാണ്.നന്മയുടെ എല്ലാ
പ്രവര്‍ത്തനങ്ങളും അഭിനന്ദനാര്‍ഹമാണ്
എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല.

ഇവിടെ മെയ് 15 ന് നടക്കുന്ന ബൈത്തുറഹ്മ
ഫണ്ട് സമാഹരണത്തിലേക്ക് ക്ഷണിക്കപ്പെട്ട
വ്യക്തിയെ ഈ സമൂഹത്തിന് നന്നായി
അറിയാവുന്നതാണ്.ആത്മീയതയെ
കച്ചവടം ചെയ്യുന്ന ഒരു പക്കാ ഫ്രോഡ്.

ഈ ഫ്രോഡിനെ വെച്ച് ഒരു മഹാനായ 
നേതാവിന്‍റെ പേരിലുളള ഒരു മഹത്  സംരംഭത്തെ നാണം കെടുത്തരുത്.
അതിന് ന്യായീകരണമായി ആരെയും 
കൂട്ട് പിടിച്ചത് കൊണ്ട് കാര്യവുമില്ല.

ഒന്നുകില്‍ ഈ നാറ്റക്കോയ തങ്ങളെ
ഒഴിവാക്കി പരിപാടി ശുദ്ധീകരിച്ച് 
നടത്തുക.അല്ലെങ്കില്‍ ഈ വീടിന്‍റെ പേര് ബൈത്തുറഹ്മ എന്നത് ഒഴിവാക്കി ബൈത്തുല്‍ നാറ്റക്കോയ
എന്നാക്കുക.ഇത് രണ്ടും ചെയ്യാതെ മുന്നോട്ട് 
പോവാനാണ് തീരുമാനമെങ്കില്‍ അത് അഹങ്കരമായേ കണക്കാക്കാനാവൂ

ഇനി നന്മ കോരങ്ങാടിന് മുസ്ലിം ലീഗുമായി 
ബന്ധമില്ലായെന്നാണ് നിങ്ങളുടെ വാദമെങ്കില്‍നിര്‍ബന്ധമായും ബൈത്തുറഹ്മ എന്ന പേര്മാറ്റിയേ മതിയാവൂ...

അത് കണ്ട അടനും അടകോടനനും ഉണ്ടാക്കുന്ന വീടുകള്‍ക്ക്  നല്‍കാനുളള പേരല്ല.മലപ്പുറം ജില്ലാ മുസ്ലിം ലീഗ് നല്‍കിയ പേരാണ്. ഇതേ അഭിപ്രായം തന്നെ ഉത്തരവാദിത്വപ്പെട്ട 
നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍