വിഷു ബംപറിന്റെ ഒന്നാം സമ്മാനാർഹൻ എത്തിയില്ല
പത്തുകോടിയുടെ ഭാഗ്യം തുണച്ച വ്യക്തി നറുക്കെടുപ്പ് കഴിഞ്ഞ് നാലാം ദിവസവും അജ്ഞാതനായി തുടരുന്നു. സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുമായി ബാങ്കിലോ ഓഫിസുകളിലോ ഇതുവരെ എത്തിയതായും വിവരമില്ല. ബംപർ സമ്മാനം ലഭിച്ചയാൾ ഇത്രയും നാൾ അജ്ഞാതനായി തുടരുന്നത് ആദ്യമാണെന്നു ലോട്ടറി ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പറയുന്നു.
സമ്മാനാർഹനായാൽ ലോട്ടറി ടിക്കറ്റിന്റെ പിന്നിൽ ഒപ്പിട്ട് ബാങ്കിലോ ലോട്ടറി ഓഫിസിലോ എത്തിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതോടൊപ്പം ആധാർ, പാൻകാർഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവയും നൽകണം. കമ്മിഷൻ ലഭിക്കുന്നതിനുള്ള അപേക്ഷ ഏജന്റും ഇതുവരെ നൽകിയിട്ടില്ല. പഴവങ്ങാടി ചൈതന്യ ലക്കി സെന്റർ ഉടമ ഗിരീഷ് കുറുപ്പിൽ നിന്ന്, വലിയതുറ കുഴിവിളാകം സ്വദേശി രംഗനും ഭാര്യ ജസീന്തയും വാങ്ങി വിമാനത്താവള പരിസരത്തു വിറ്റ ടിക്കറ്റിനാണു 10 കോടി രൂപയുടെ ബംപർ സമ്മാനം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍