കേന്ദ്രനയങ്ങൾക്കെതിരെ എൽ ഡി ഫ് നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി

താമരശ്ശേരി: വിലക്കയറ്റവും തൊഴിലില്ലായ്മയും സൃഷ്ടിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയും  പൊതുവിതരണം ശക്തിപ്പെടുത്തുക, റേഷൻ ഗോതമ്പു വിതരണം പുനരാരംഭിക്കുക, തൊഴിലുറപ്പു പദ്ധതി വിഹിതം വർദ്ധിപ്പിക്കുക, തൊഴിലില്ലായ്മ വേതനം കേന്ദ്ര പദ്ധതിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചും എൽഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരി ടൗണിൽ  പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.
പ്രതിഷേധ സംഗമം എൽ ഡി എഫ് കൊടുവള്ളി നിയോജക മണ്ഡലം കൺവീനർ ആർ പി ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എൻ എം പൗലോസ് അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് നേതാക്കളായ എം എസ് മുഹമ്മത്, ടികെ.അരവിന്ദാക്ഷൻ,പി സി എ റഹീം, എം എം സലീം, എ.പി മുസ്തഫ, സി കെ വേണുഗോപാൽ തുടങ്ങിയവർ പ്രസംഗിച്ചു. എപി സജിത്ത്, കെ വി സെബാസ്റ്റ്യൻ, കണ്ടിയിൽ മുഹമ്മത്, സുബീഷ് എഎസ്, പി.കെ.മൊയ്തീൻ കുട്ടി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം കൊടുത്തു.