കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്നത്തെ (09/06/2022) വാർത്തകൾ
🎓പരീക്ഷാ ഫലം
ബി.എ. മൾട്ടിമീഡിയ നവംബർ 2018 ഒന്നാം സെമസ്റ്റർ. ഏപ്രിൽ 2019 രണ്ടാം സെമസ്റ്റർ റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 18 വരെ ഓൺലൈനായി അപേക്ഷിക്കാം.
🎓ബി. വോക് വൈവ
നാല്, അഞ്ച്, ആറ് സെമസ്റ്റർ ബി.വോക്, ടൂറിസം ആന്റ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ഏപ്രിൽ 2021, നവംബർ 2021, ഏപ്രിൽ 2022 പരീക്ഷകളുടെ പ്രൊജക്ട് ഇന്റേൺഷിപ്പ് വാലുവേഷനും വൈവയും 13, 14 തീയതികളിൽ നടക്കും.
🎓എം.എ. അറബിക് - കമ്പ്യൂട്ടർ പ്രാക്ടിക്കൽ ./
എസ്.ഡി.ഇ. ഒന്ന്, രണ്ട് സെമസ്റ്റർ, പ്രീവിയസ് എം.എ. അറബിക് മെയ് 2020 പരീക്ഷയുടെ കമ്പ്യൂട്ടർ പ്രാക്ടിക്കൽ 14 മുതൽ 27 വരെ അറബിക് പഠന വിഭാഗത്തിൽ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
🎓പുനർമൂല്യനിർണയ ഫലം
എം.ബി.എ. രണ്ടാം സെമസ്റ്റർ ജനുവരി 2018, ഒന്നാം സെമസ്റ്റർ ജനുവരി 2021 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
🎓പി.ജി. കോൺടാക്ട് ക്ലാസ്സ്
എസ്.ഡി. ഇ ഒന്നാം സെമസ്റ്റർ പി.ജി. 2021 അദ്ധ്യയന വർഷം രജിസ്റ്റർ ചെയ്തവർക്കുള്ള കോൺടാക്ട് കാസ്സുകൾ 11 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർത്ഥികൾ ഐ.ഡി. കാർഡ് സഹിതം ക്ലാസിന് ഹാജരാകണം. വിശദമായ സമയക്രമം വിദൂര വിദ്യാഭ്യാസ വിഭാഗം വെബ് സൈറ്റിൽ. ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് കേന്ദ്രമായി രജിസ്റ്റർ ചെയ്തവർക്കുള്ള ക്ലാസ്സുകൾ പിന്നീട് നടത്തും.
