വയനാട്ടിൽ നാളെ എൽഡിഎഫ് ഹർത്താൽ,ജൂൺ 16ന് യുഡിഎഫ് ഹർത്താൽ നടത്തും,
താമരശ്ശേരി:വയനാട് ജില്ലയിൽ നാളെ എൽഡിഎഫ് ഹർത്താൽ. സംരക്ഷിത വനമേഖലകൾക്ക് ചുറ്റും ഒരു കി.മി ദൂരം പരിസ്ഥിതിലോല മേഖലയാക്കിയതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. വിവാഹം, ആശുപത്രി, പാൽ, പത്രം തുടങ്ങിയ സർവ്വീസുകളെ ഹർത്താലിൽ നിന്നും ഒഴിവാക്കി.
ആരാധനാലയങ്ങളിലേക്ക് പോകുന്നവരെയും ഹർത്താലിൽ നിന്നും ഒഴിവാക്കി. കർഷകരും കർഷക തൊഴിലാളികളും, വ്യാപാരികളും ഹർത്താലുമായി സഹകരിക്കണമെന്ന് എൽഡിഎഫ്. നേതാക്കൾ അഭ്യർത്ഥിച്ചു.
ഇതേ വിഷയം ഉന്നയിച്ച് ജൂൺ 16ന് യുഡിഎഫും ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തിടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍