പരിസ്ഥിതി ലോല മേഖല ഉത്തരവിൽ പ്രതിഷേധം; വയനാട്ടിൽ നാളെ യുഡിഎഫ് ഹർത്താൽ
കല്‍പ്പറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ പ്രതിഷേധം തുടരുന്നതിനിടെ. ജൂണ്‍ 16ന് വ്യാഴാഴ്ചയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അടിയന്തര ഇടപെടലുകള്‍ ഉണ്ടാകണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് യു.ഡി.എഫ് ചെയര്‍മാന്‍ പിപിഎ കരീം, കണ്‍വീനര്‍ എന്‍.ഡി. അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.
രാവിലെ ആറുമുതൽ വെെകിട്ട് ആറുവരെയാണ് ഹർത്താൽ.
ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍