പ്രീ മൺസൂൺ ജലസംരക്ഷണം പരിപാലന തീവ്രയജ്ഞം ആസാദി കാ അമൃത് മഹോത്സവ് താമരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം ചെയ്തു.
താമരശ്ശേരി: പ്രീ മൺസൂൺ ജലസംരക്ഷണം പരിപാലന തീവ്രയജ്ഞം ആസാദി കാ അമൃത് മഹോത്സവ് പഞ്ചായത്ത് തല ഉദ്ഘാടനം കോരങ്ങാട് ജിഎൽപി സ്കൂളിൽ വച്ച് നടന്നു.
താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജെ ഡി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു.
എച്ച് എം സി ചെയർമാൻ അഷ്റഫ് കോരങ്ങാട് സ്വാഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഖദീജ സത്താർ അധ്യക്ഷത വഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യൂബ് ഖാൻ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചേർപേഴ്സൺ മഞ്ജിത.
വാർഡ് മെംബർ മാരായ ഫസീല ഹബീബ്. ആയിഷ മുഹമ്മദ്. വള്ളി. ആർഷ്യ. തൊഴിലുറപ്പ് സി ഡി എസ് ചെയർപേഴ്സൺ ജിൽഷ. സ്കൂൾ പിടിഎ പ്രസിഡണ്ട് ഹബീബ് റഹ്മാൻ.
തൊഴിലുറപ്പ് ഓവർസിയർ ഹൈ ജാസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രധാനാധ്യാപകൻ ടി പി മനോജ് നന്ദിയും പറഞ്ഞു
