കോഴിക്കോട്ടെ മലയോരമേഖലകളിൽ ഇന്ന് എല്‍ഡിഎഫ് ഹർത്താൽ
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയാക്കിയ സുപ്രീംകോടതി ഉത്തരവിൽ കേന്ദ്ര സർക്കാർ ഇടപെടൽ ആവശ്യപ്പെട്ട് കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ. കോടതി കനിയുന്നില്ലെങ്കിൽ കേന്ദ്രം നിയമനിർമ്മാണം നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്നാണ് ആവശ്യം.
രാവിലെ ആറുമുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. പേരാമ്പ്ര, കൂരാച്ചുണ്ട്, കോടഞ്ചേരി ഉൾപ്പെടെ ജില്ലയിലെ 14 പഞ്ചായത്തുകളെ പൂർണമായും കാരശ്ശേരി, താമരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളെ ഭാഗികമായും ഹർത്താൽ ബാധിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രി, പത്രം, പാൽ തുടങ്ങിയവയെ ഹർത്താലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍