മലയാള കലാകാരന്മാരുടെ ദേശീയ സംഘടന "നന്മ"യുടെ താമരശ്ശേരി യൂണിറ്റ് രൂപീകരണ യോഗം നടത്തി


താമരശ്ശേരി : മലയാള  കലാകാരന്മാരുടെ  ദേശീയ  സംഘടന   "നന്മ"യുടെ   താമരശ്ശേരി  യൂണിറ്റ് രൂപീകരണ യോഗം   താമരശ്ശേരി സരസ്വതി നാട്യ ഗൃഹത്തിൽ   വച്ചു നടന്നു. നന്മ സംസ്ഥാന വൈസ് പ്രസിഡന്റ്‌ കലാമണ്ഡലം  സത്യവ്രതൻ  മാസ്റ്റർ  യോഗം  ഉത്ഘാടനം  ചെയ്തു. കുന്നമംഗലം മേഖല ട്രഷറർ ഗംഗാധരൻ  ആയടത്തിൽ  അദ്ധ്യക്ഷo   വഹിച്ചു. ബൈജുനാഥ്   കക്കോടി, സി ജി സുമേഷ് മാസ്റ്റർ, ദേവപ്രിയ ആശംസകൾ  അർപ്പിച്ചു.. കുന്നമംഗലം മേഖല സെക്രട്ടറി മണിരാജ് പൂനൂർ സ്വാഗതവും കെ എസ് സജേഷ് നന്ദിയും പറഞ്ഞു. താമരശ്ശേരി യൂണിറ്റ് ഭാരവാഹികളായി സത്താർ പള്ളിപ്പുറം(പ്രസിഡണ്ട്‌) സുമേഷ്. സി. ജി, കെ എസ് സജേഷ്(വൈസ് പ്രസിഡണ്ടുമാർ), സിന്ധു സുരേഷ്(ജനറൽ സെക്രട്ടറി) പി എസ് സഹേഷ്ബാബു, ജോളി സുധീർ(ജോയിന്റ് സെക്രട്ടറിമാർ),വി കെ ഷൈജു തേറ്റാമ്പുറം(ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജൂൺ 12 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സരസ്വതി നട്യഗൃഹത്തിൽ വെച്ച് യോഗം ചേരുന്നു. കലാരംഗത്തു പ്രവർത്തിക്കുന്ന താല്പര്യം ഉള്ള എല്ലാവരും എത്തിച്ചേരണം.സംഘാടകർ അറിയിച്ചു.