ഇൻസ്റ്റാഗ്രാം വഴി 14 കാരിയുമായി അശ്ലീല ചാറ്റ്; യുവാവിന് അഞ്ചിലധികം വ്യാജ ഇൻസ്റ്റാഗ്രാം ഐഡി.
താമരശ്ശേരി: ഒൻപതാം ക്ലാസ്
വിദ്യാർത്ഥിനിയുമായി സെസ്റ്റാഗ്രാം വഴി ബന്ധം സ്ഥാപിക്കുകയും, അശ്ലീല ചാറ്റ് ആവശ്യപ്പെടുകയും ചെയ്തുവെന്ന പരാതിയിൽ കണ്ണൂർ പേരാവൂർ പോലീസ് അന്വേഷിക്കുന്ന അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന മജ്നാസ് സമാനമായ കേസിൽ മുമ്പും പോലീസ് പിടിയിലായിരുന്നു.
2020 ൽ അന്നത്തെ നടക്കാവ് സി.ഐ അഷറഫിൻ്റെ ( നിലവിലെ താമരശ്ശേരി DYSP) നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയിരുന്നത്.
ഇൻസ്റ്റാഗ്രാമിൽ പെൺകുട്ടികളുടെ ചിത്രങ്ങൾ അശ്ലീല അടിക്കുറിപ്പോടെ പങ്കുവെക്കുകയും നഗ്നചിത്രം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അമ്പായത്തോട് മിച്ചഭൂമി സ്വദേശി മജ്നാസ്(19) പിടിയിലായത്. 2020 ഏപ്രിലിൽ ലഭിച്ച പരാതിയിൽ കേസെടുത്താണ് പിടികൂടിയത്
ഇൻസ്റ്റാഗ്രാമിലെ പെൺകുട്ടികളുടെ ചിത്രങ്ങൾ സ്ക്രീൻഷോട്ട് എടുത്ത് അശ്ലീല കമന്റും പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ലിങ്കും ചേർത്ത് പങ്കുവെക്കുകയാണ് ഇയാൾ ചെയ്തത്.
ഇയാൾക്ക് അഞ്ച് വ്യാജ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുള്ളതായി അന്ന് കണ്ടെത്തിയിരുന്നു.. ഈ ചിത്രങ്ങൾ സ്റ്റോറിയായി പോസ്റ്റ് ചെയ്ത് അത് പെൺകുട്ടികളെ അറിയിക്കും. ചിത്രം നീക്കം ചെയ്യണമെങ്കിൽ അശ്ലീല സംഭാഷണം നടത്താൻ പ്രേരിപ്പിക്കുകയും നഗ്ന ചിത്രങ്ങൾ അയച്ചുതരണമെന്നാവശ്യപ്പെടുകയും ചെയ്യും.
പെൺകുട്ടിയുടേയും അമ്മയുടെയും ചിത്രങ്ങൾ ഇയാൾ ആവശ്യപ്പെട്ടിരുന്നു. നടക്കാവ്, ബാലുശ്ശേരി പോലീസ് സ്റ്റേഷനുകളിൽ സംഭവത്തിൽ പരാതി ലഭിച്ചു. ഏപ്രിൽ മൂന്നിന് ഇമെയിൽ വഴി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച സൈബർ ഡോം നടക്കാവ് പോലീസ് സ്റ്റേഷനുമായി ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു. നടക്കാവ് പോലീസ് സ്റ്റേഷൻ സിഐ അഷറഫ്, എസ്ഐ കൈലാസ്നാഥ്, സൈബർഡോം കോഴിക്കോട് സിഐ ശിവപ്രസാദ്, സിപിഒമാരായ അജീഷ്, സുജിത്, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ് സിപിഒ രഞ്ജിത്ത് ഒ. എന്നിവർ ചേർന്നാണ് അന്ന് പ്രതിയെ പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍