ചമൽ എട്ടേക്ക്രയിൽ എക്സൈസ് സഘം 400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു


ചമൽ : താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടി കോഴിക്കോട് IB പ്രിവൻ്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽനൽകിയ വിവരത്തെ തുടർന്ന് ചമൽ എട്ടേക്ക്ര ഭാഗത്തു നടത്തിയ വ്യാപകമായ റെയ്ഡിൽ  400 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു. 
സമീപത്തുനിന്നും വാറ്റുപകരണങ്ങളും കണ്ടെത്തി. പ്രിവൻ്റീവ്ഓഫീസർ സഹദേവൻ ടി കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ഗ്രേഡ് po സുരേഷ് ബാബു സി. ജി , സിഇഒ പ്രബിത് ലാൽ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍