കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു
താമരശ്ശേരി: കനത്ത മഴക്കിടെ പന മുറിഞ്ഞു വീണ് വീട് തകര്‍ന്നു. ചുങ്കം ചനന്തോട്ടത്തില്‍ സുബൈറിന്റെ വീടാണ് തകര്‍ന്നത്. സുബൈറും കുടുംബവും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. മഴക്കിടെയുണ്ടായ കാറ്റില്‍ സമീപത്തെ പറമ്പിലെ ഉണങ്ങിയ പന പൊട്ടി വീഴുകയായിരുന്നു.
വ്യാഴാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശബ്ദം കേട്ട് പുറത്തേക്ക് ഓടിയതിനാല്‍ സുബൈറും കുടുംബവും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു. ചുമരുകള്‍ പൊട്ടിയിട്ടുണ്ട്. മഴ കാരണം വീട്ടുപകരണങ്ങളെല്ലാം കേടായി. ചുമരുകള്‍ മഴ നനഞ്ഞ് തകര്‍ച്ചാ ഭീഷണിയിലാണ്. ബാക്കിയായ വീട്ടുപകരണങ്ങളുമായി വാടക വീട്ടിലേക്കോ മറ്റോ താമസം മാറാനാണ് ശ്രമം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍