മൊബൈലും പേഴ്സും ഭീഷണിപ്പെടുത്തി കൈക്കലാക്കിയ നാലംഗസംഘം എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായി പരാതി.
താമരശ്ശേരി: കോരങ്ങാട് - അൽഫോൻസാ സ്കൂളിന് സമീപം ഈ മാസം പത്താം തീയതി ആയിരുന്നു സംഭവം.
പെരുന്നാൾ ദിനത്തിൽ രാത്രി പത്തുമണിയോടെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ മഴ നനയാതിരിക്കാൻ തേക്കിൻ തോട്ടം മലയിൽ വാടകയ്ക്ക് താമസിക്കുന്ന വടകര സ്വദേശിയായ ഷാനവാസ് അൽഫോൻസാ സ്കൂളിന് സമീപത്തെ കടത്തിണ്ണയിൽ കയറി നിൽക്കുന്നതിനിടെ സമീപത്ത് നിൽക്കുകയായിരുന്നു നാലംഗസംഘം അടങ്ങിയ യുവാക്കൾ ഭീഷണിപ്പെടുത്തി മൊബൈലും പേഴ്സും തട്ടിയെടുക്കുകയായിരുന്നു.
തുടർന്ന് സംഘം മൂന്നിടങ്ങളിൽ നിന്ന് എടിഎമ്മിൽ നിന്ന് 9000 രൂപയോളം കൈക്കലാക്കി കടന്നുകളഞ്ഞു. കൂടാതെ മൊബൈലും നഷ്ടപ്പെട്ടു.
അതേസമയം മാസങ്ങൾക്കു മുമ്പ് ഇതേ സ്ഥലത്ത് കട കുത്തിത്തുറന്നു സാധനങ്ങൾ കടത്തി കൊണ്ടു പോയിരുന്നു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് പ്രതികളെ ഉടൻ പിടികൂടുമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് ഷാനവാസ് താമരശ്ശേരി പോലീസിൽ പരാതി നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍