POCSO | പാലക്കാട് നൃത്താധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍


പാലക്കാട്: വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ നൃത്താധ്യപകന്‍ അറസ്റ്റില്‍. നെന്മാറയിലെ നൃത്തവിദ്യാലയത്തിലെ അധ്യാപകനാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. അയിലൂര്‍ തിരുവഴിയാട് സ്വദേശി രാജുവാണ് അറസ്റ്റിലായത്. നൃത്തവിദ്യാലയത്തിലെത്തിയ വിദ്യാര്‍ഥിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. നൃത്തവിദ്യാലയത്തില്‍ എത്തിയ കുട്ടിയെ അധ്യാപകന്‍ നിരന്തരം ശാരീരികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍