ഇൻസ്റ്റഗ്രാം വഴി പരിചയം, രാത്രി വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ


കോട്ടയം: കൗമാരക്കാരിയായ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. പ്രണയംനടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മലപ്പുറം വടക്കത്ത് വളപ്പിൽ അബ്ദുൾ നിസാറി (18)നെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്.

പെൺകുട്ടി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞദിവസം രാത്രി പെൺകുട്ടിയുടെ വീട്ടിൽ എത്തുകയും കുട്ടിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ആയിരുന്നു.

വാകത്താനം എസ്.െഎ. പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റുചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍