ഭാരത് ജോഡോ യാത്ര കേരളത്തിലെ പര്യടനം ഇന്ന് പൂർത്തിയാക്കും
കഴിഞ്ഞ 3 ദിവസമായി മലപ്പുറത്ത് തുടരുന്ന രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കേരളത്തിലെ പര്യടനം പൂർത്തിയാക്കും. രാവിലെ ചുങ്കത്തറയിൽ നിന്ന് യാത്ര ആരംഭിച്ചു. കേരള അതിർത്തിയായ വഴിക്കടവിന് അടുത്ത മണിമൂണിയിൽ സമാപിക്കും. വൈകിട്ട് തമിഴ്നാട്ടിലെ നാടുകാണിയിൽ നിന്ന് ഗൂഢല്ലൂരിലേക്കാണ് യാത്ര. മലപ്പുറം ജില്ലയിൽ രാഹുൽ ഗാന്ധിയുടെ പര്യടനത്തിന് വൻ വരവേൽപ്പാണ് ലഭിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍