പുത്തൻ തെരുവിൽ ഡ്രൈനേജ് നിർമ്മാണം തടസ്സപ്പെട്ടു; മഴവെള്ളം കെട്ടിനിൽക്കുന്നതോടെ ജനം ദുരിതത്തിലാവും.
താമരശ്ശേരി: എടവണ്ണ - കൊയിലാണ്ടി സംസ്ഥാനപാതയിൽ തച്ചംപൊയിൽ പുത്തൻ തെരുവിൽ ഡ്രൈനേജ് നിർമ്മാണം തടസ്സപ്പെട്ടു .
പുത്തൻ തെരുവിൽ വളവിൽ ഡ്രൈനേജ് നിർമ്മാണത്തിന് വേണ്ടത്ര ഭൂമി ഇല്ലാത്തത് മൂലം നാട്ടുകാരുടെ മധ്യസ്ഥതയിൽ സ്വകാര്യവ്യക്തി നൽകിയ ഭൂമിയിലൂടെ ആയിരുന്നു ഡ്രൈനേജ് നിർമ്മാണം. നിർമ്മാണ പ്രവർത്തികൾ സുഖമാക്കാൻ സ്വകാര്യ വ്യക്തി മരം മുറിച്ചു നൽകിയിരുന്നു.
ഡ്രൈനേജ് നിർമ്മാണം ഏതാനും ചിലർ തടസ്സപ്പെടുന്നത് കാരണം ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
ഡ്രെയിനേജ് നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍