താമരശ്ശേരി ഗ്രാമപഞ്ചയത്ത് വൈസ്പ്രസിഡണ്ട് എം കെ സൗദബീവി
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ടായി തേക്കുംതോട്ടം വാര്‍ഡ് അംഗം എം.കെ സൗദബീവി തെരഞ്ഞെടുക്കപ്പെട്ടു. മുന്നണി ധാരണ പ്രകാരം 20 മാസം കാലാവധി പൂര്‍ത്തീകരിച്ച കോണ്‍ഗ്രസിലെ ഖദീജ സത്താര്‍ രാജിവെച്ച ഒഴിവിലാണ് മുസ്‌ലിം ലീഗിലെ സൗദാബീവി വൈസ് പ്രസിഡന്റായത്. താമരശ്ശേരിയില്‍ ആകെയുള്ള 19 അംഗങ്ങളില്‍ 10 പേര്‍ മുസ്ലിംലീഗും നാല് പേര്‍ കോണ്‍ഗ്രസും അഞ്ച് സി.പി.എമ്മുമാണ്. പഞ്ചായത്ത് ഹാളില്‍ നടന്ന അനുമോദന യോഗം പ്രസിഡന്റ് ജെ.ടി അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷനായി
മുന്‍ എം.എല്‍.എ വി.എം ഉമ്മര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗങ്ങളായ നാസര്‍ എസ്റ്റേറ്മുക്ക്, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, ബ്ലോക്ക് അംഗങ്ങളായ കെ.എം അഷ്റഫ് മാസ്റ്റര്‍, എ.കെ കൗസര്‍ മാസ്റ്റര്‍, സ്ഥിരം സമിതി അംഗങ്ങളായ എ അരവിന്ദന്‍, എം.ടി അയ്യൂബ്ഖാന്‍, കെ.മഞ്ചിത, വ്യാപാരി വ്യവസായി നേതാക്കളായി അമീര്‍മുഹമ്മദ് ഷാജി, ചന്തു മാസ്റ്റര്‍, പഞ്ചായത്ത് സെക്രട്ടറി ജയ്സന്‍, പി.സി.അബ്ദുല്‍ അസീസ്, എ.പി മുസ്തഫ, അഡ്വ. ജോസഫ് മാത്യൂ, മറ്റു ഗ്രാമ പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.എസ്. മുഹമ്മദലി, പി.പി ഹാഫിസ് റഹ്‌മാന്‍, ശശികുമാര്‍ , എ.ടി. ഹാരിസ് അമ്പായത്തോട്, വി.കെ അഷ്‌റഫ്, ഷാഫി സക്കരിയ, ഹാജറ കൊല്ലരുകണ്ടി, എ.പി സമദ് കോരങ്ങാട്, ഇഖ്ബാല്‍ പൂക്കോട്, വി.കെ എ കബീര്‍ എന്നീവര്‍ സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍