ഹർത്താൽ ദിന അക്രമം; താമരശ്ശേരിയിൽ രണ്ട് പി എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
താമരശ്ശേരി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കഴിഞ്ഞ ദിവസം നടത്തിയ ഹർത്താലിനോടനുബന്ധിച്ച് നടന്ന അക്രമ സംഭവങ്ങളിൽ പ്രതികളായ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. താമരശ്ശേരി തച്ചംപൊയിൽ പുതിയാറമ്പത്ത് സിറാജ്, വിളയാറച്ചാലിൽ അബുബക്കർ സിദ്ദീഖ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.
മുഹമ്മദ് റാഫി, ഷംസുദ്ദീൻ, നവാസ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിതിരുന്നു. ഹർത്താൽ ദിനത്തിൽ ഓട്ടറിക്ഷയും, ലോറിയും തകർത്ത കേസിലാണ് അറസ്റ്റ്.
IPC427,283, 143,147,148,149, പ്രെവറ്റ് പ്രോപ്പർട്ടി Act 5 എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
താമരശ്ശേരി എസ് ഐ റസാഖ്, എ എസ് ഐ അഷറഫ്, സീനിയർ സി പി ഒ രതീഷ്, സി പി ഒ പ്രവീൺ, ലനീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍