മോഷ്ടാവിന് മനംമാറ്റം; മൊബൈൽ ഫോൺ മോഷ്ടിച്ച സ്ഥലത്ത് തിരികെ കൊണ്ട് വച്ചു.

താമരശ്ശേരി: കോരങ്ങാട് ഹൈസ്കൂൾ ഗ്രൗണ്ടിൽ ട്രെയിനിങ്ങിന് എത്തിയ പോലീസ് ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ  മോഷ്ടിച്ച മോഷ്ടാവിന് മനം മാറ്റം വിലപിടിപ്പുള്ള മൊബൈൽ ഫോൺ മോഷ്ടിച്ച അതേ സ്ഥലത്ത് കൊണ്ടുവെച്ചു. 

ഇന്നലെ ആറുമണിയോടെ ആയിരുന്നു മോഷണം പോയത്. ഇന്ന് ആറുമണിയോടെ അജ്ഞാത മോഷ്ടാവ്  മൊബൈൽ ഫോൺ  മോഷ്ടിച്ച സ്ഥലത്ത് ഉപേക്ഷിച്ചു പോവുകയായിരുന്നു സിം കാർഡ് ഉൾപ്പെടെ നഷ്ടപ്പെട്ടു .

മൊബൈൽ തിരികെ കിട്ടിയ ആശ്വാസത്തിലാണ്  പോലീസ് ഉദ്യോഗസ്ഥൻ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍