പൂനൂർ മണ്ഡലം കെ .എൻ.എം. മദ്റസ കോംപ്ലക്സ് സർഗ്ഗമേളഒക്ടോബർ 30 തലയാട്
പൂനൂർ: ഡിസംബർ അവസാനവാരം കോഴിക്കോട്ട് വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പൂനൂർ മണ്ഡലം കെ.എൻ.എം. മദ്റസ കോംപ്ലക്സ് ഒക്ടോബർ 30 ന് തലയാട് വെച്ച് വിപുലമായ പരിപാടികളോടെ സർഗ്ഗമേള സംഘടിപ്പിക്കുന്നു. സ്റ്റേജ്, സ്റ്റേജേ തിര ഇനങ്ങളിലായി മണ്ഡലത്തിലെ മുഴുവൻ മദ്റസകളിലെയും വിദ്യാർഥികൾ മത്സരങ്ങളിൽ മാറ്റുരക്കും. സർഗ്ഗമേളയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി പി.കെ. അബ്ദുൽ ഖാദർ മാസ്റ്റർ ചെയർമാനും , അബ്ദുൽ ജലീൽ സ്വലാഹി ജനറൽ കൺവീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. മദ്റസ മുഫത്തിഷ് സുലൈമാൻ മുസ്ലിയാർ ചൊക്ലി ഉദ്ഘാടനം ചെയ്തു. വി.കെ.സി. ഉമർ മൗലവി അദ്ധ്യക്ഷത വഹിച്ചു. കെ.എൻ.എം. സ്റ്റേറ്റ് കരിക്കുലം മെമ്പർ ഡോ: യു.കെ.മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം കെ.എൻ.എം. സെക്രട്ടരി അബ്ബാസ് മാസ്റ്റർ, അബ്ബാസ് വള്ളിയോത്ത്, പി.പി. സലാം മാസ്റ്റർ, ജാഫർ കോളിക്കൽ, വി.കെ.മുഹമ്മദ് മാസ്റ്റർ, ശമീർ തലയാട്, പി.പി. റുഖിയ്യ, ഷറീന, സകീന ഇയ്യാട് സംസാരിച്ചു.കോംപ്ലക്സ് സെക്രട്ടരി കെ.സുലൈമാൻ മാസ്റ്റർ സ്വാഗതവും, ഖാദർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍