ലഹരി നിർമാർജനത്തിന് എല്ലാവരും മുന്നിട്ടിറങ്ങണം: മുജാഹിദ് കൺവൻഷൻ

താമരശ്ശേരി: സമൂഹത്തിൽ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലഹരിക്കെതിരെ എല്ലാവരും കൈകോർക്കണമെന്ന് കോരങ്ങാട് നടന്ന മുജാഹിദ് ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു. ലഹരി ഉൽപാദനത്തിനും വിതരണത്തിനും എതിരെ കർശന നടപടി സ്വീകരിക്കാൻ ഭരണകൂടത്തിന് സാധ്യമാവാത്ത രീതിയിൽ ലഹരി മാഫിയ പിടിമുറുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘങ്ങളെയും അവർക്ക് ഒത്താശ ചെയ്യുന്നവരെയും സമൂഹം ഒറ്റപ്പെടുത്തണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു. 

വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ഉമർ അത്തോളിയുടെ അധ്യക്ഷതയിൽ നടന്ന കൺവൻഷൻ വിസ്ഡം സംസ്ഥാന ട്രഷറർ നാസർ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു.ഡിസംബറിൽ താമരശ്ശേരിയിൽ നടക്കുന്ന മുജാഹിദ് ഏരിയ സമ്മേളത്തിൻ്റെ ഭാഗമായി ചേർന്ന കൺവൻഷനിൽ സി.പി.സലീം, മുജാഹിദ് ബാലുശ്ശേരി, സി.പി.അബ്ദുല്ല, ബഷീർ കുണ്ടായിത്തോട്, സി.പി. സജീർ, കെ.അബ്ദുൽ നാസർ മദനി പ്രസംഗിച്ചു.
സംസം അബ്ദുറഹിമാൻ സ്വാഗതവും ടി.പി.അബ്ദുല്ലത്തീഫ് നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍