താമരശ്ശേരി ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു
താമരശ്ശേരി : ചുരത്തില്‍ ചരക്ക് ലോറി പെട്രോള്‍ ടാങ്കറില്‍ ഇടിച്ചു. അടിവാരത്തിന് മുകളില്‍ 28-ാം മൈലിലാണ് സംഭവം. ഗ്രാനൈറ്റ് കയറ്റി വരികയായിരുന്ന ലോറി ബ്രേക്ക് തകരാറായതിനെ തുടര്‍ന്ന് പെട്രോളുമായി ചുരം കയറുകയായിരുന്ന ടാങ്കറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. പോലീസ് എത്തി വാഹനങ്ങള്‍ നീക്കം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍