റോഡിലേക്ക് തള്ളിനിൽക്കുന്ന സ്വകാര്യ സ്കൂളിന്റെ ബോർഡ് അപകടഭീഷണിയിൽ

താമരശ്ശേരി: സംസ്ഥാനപാതയിൽ
 കോരങ്ങാട് അങ്ങാടിക്ക് സമീപം റോഡിലേക്ക് തള്ളിനിൽക്കുന്ന സ്വകാര്യ സ്കൂളിന്റെ  ബോർഡ് അപകടഭീഷണിയിൽ

കൊയിലാണ്ടി  ഭാഗത്തേക്ക് കോളിക്കൽ റോഡിലേക്ക് കയറി വരുന്ന  ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ ബോർഡിനു സമീപത്തു കൂടിയാണ് കടന്നു പോകുന്നത്. റോഡ് ഉയർത്തി വീതി കൂട്ടിയതോടെയാണ് ബോർഡ് അപകട ഭീഷണിയായത്.  പ്രധാന റോഡിലേക്ക് കയറുന്ന വലിയ വാഹനങ്ങൾ ഉൾപ്പെടെ കാഴ്ച തടസ്സപ്പെടുത്തുന്ന രീതിയിലാണ് ബോർഡ് നിൽക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍