കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം സ്റ്റീല്‍ ബോംബുകളും വടിവാളും ഒളിപ്പിച്ച നിലയില്‍


കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന് സമീപം ഇടവഴിയോട് ചേർന്ന മതിൽ കെട്ടിൽ സ്റ്റീല്‍ ബോംബുകളും വടിവാളും കണ്ടെടുത്തു. പിഷാരികാവ് ഗ്രൗണ്ടിന് സമീപത്തെ ഇടവഴിയില്‍ മൂന്ന് സ്റ്റീല്‍ ബോബും ഒരു വടിവാളും ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

സമീപവാസികള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബോംബ് സ്‌ക്വോഡ് ഉടനെ സ്ഥലത്തെത്തി ബോംബ് പുറത്തെടുത്ത് , പരിശോധന നടത്തി.

മുൻപും പിഷാരികാവ് ക്ഷേത്രോത്സവ സമയത്ത് ഇവിടെ നിന്നും ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രദേശത്ത് ബോംബ് സ്ക്വാഡും, പോലീസും പരിശോധന ആരംഭിച്ചതായി സിഐ എന്‍ സുനിൽ കുമാർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍