വാഹന ഉടമസ്ഥ അവകാശം മാറ്റിയില്ല;, അപകടത്തെ തുടർന്ന് നഷ്ടപരിഹാര തുകയായ ഇരുപത്തി ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി.
താമരശ്ശേരി: താമരശ്ശേരി തച്ചംപൊയിൽ മാളിയേക്കൽ യൂനുസിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. മൂന്നു നോട്ടീസുകളിലായി 24,78, 400/- രൂപ അടക്കാനാണ് നോട്ടീസ് നൽകിയത്.
കൈമാറ്റം ചെയ്ത കാറിൻ്റെ ഉടമസ്ഥാവകാശം മാറ്റിയില്ല.
ലൈസൻസ് ഇല്ലാത്തയാൾ ഓടിച്ച കാർ ബൈക്കിൽ ഇടിച്ച് യുവാവ് മരിച്ചിരുന്നു.
2017ൽ യൂനുസ് വിദേശത്തായ സമയത്താണ് വീട്ടിൽ ഉണ്ടായിരുന്ന ഫോർഡ് ഫിഗോ കാർ സുഹൃത്ത് മുഖാന്തിരം ബാലുശ്ശേരി സ്വദേശിക്ക് വിൽപ്പന നടത്തിയത്.
താമരശ്ശേരി ഡപ്യൂട്ടി തഹസിൽദാർ കെ.കെ ബീന കെടവൂർ വില്ലേജ് ഓഫീസർ മുഖേനയാണ് നോട്ടീസ് കൈമാറിയത്.
തൻ്റെ നിരപരാധിത്വം എങ്ങിനെ ബോധ്യപ്പെടുത്തും എന്നറിയാതെ പ്രയാസപ്പെടുകയാണ് യൂനുസ്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍