താമരശ്ശേരിയില്‍ ബാറില്‍ സംഘര്‍ഷം; സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം; ഒരാള്‍ അറസ്റ്റില്‍
താമരശ്ശേരിയില്‍ ബാറില്‍ സംഘർഷം. താമരശ്ശേരി ചുങ്കത്തെ ഹസ്തിനപുരി ബാറിലാണ് ഇന്നലെ രാത്രി 10 മണിയോടെ സംഭവം .
ബാറില്‍ സംഘർഷം നടക്കുന്നു എന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസിനു നേരെ കയ്യേറ്റം ഉണ്ടായി. താമരശ്ശേരി പോലീസ് സ്റ്റേഷൻ എസ് ഐ വിഷ്ണു, കൂടെയുണ്ടായിരുന്ന വിപിൻ രാജ്, സുജേഷ്, രാകേഷ് എന്നിവർക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍