എസ്ഡിപിഐ ഉള്ളിയേരിയിൽ ആൾക്കൂട്ട ക്കൊലയിൽ പ്രതിഷേധം സംഘടിപ്പിച്ചു.
ബാലുശ്ശേരി :പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളി ആൾക്കൂട്ട തല്ലിക്കൊലക്ക് ഇരയാക്കപ്പെട്ട ചത്തീസ്ഖഡ് സ്വദേശി രാംനാരയണൻ്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് എസ് ഡിപിഐ ബാലുശ്ശേരി മണ്ഡലം കമ്മിറ്റി ഉള്ളിയേരിയിൽ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് സൈനുദ്ദീൻ മച്ചിങ്ങൽ സെക്രട്ടറി അഷ്റഫലി ,അസീസ് PT തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. മതേര കേരളത്തിന് അപമാനമായ ഒരു സംഭവം നടന്നിട്ട് പ്രബുദ്ധകേരളത്തിൻ്റെ സാംസ്കാരിക നേതാക്കൾ ക്ക് ഒന്നും പ്രതികരിക്കാൻ കഴിഞ്ഞില്ല എന്നത് ഖേദകരം തന്നെയാണ്. സ്ത്രീകൾ അടക്കം അക്രമണത്തിൽ ഉൾപ്പെട്ടു എന്ന വാർത്ത ഏറെ ഞെട്ടിക്കുന്നതാണ്. ശരീരത്തിൽ ഒരു സ്ഥലത്ത് പോലും ഒഴിവില്ലാതെ അക്രമം നടന്നു എന്ന പോലീസ് സർജൻ്റെ പ്രതികരണം ഏറെ ഞെട്ടിക്കുന്നതാണ്. സലാം കപ്പുറം സംസാരിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍