മൂര്‍ഖന്‍പാമ്പിനെ പിടികൂടിയശേഷം ചുംബിച്ച യുവാവിന് ചുണ്ടിൽ കടിയേറ്റു


ബെംഗളൂരു: മൂര്‍ഖന്‍പാമ്പിനെ പിടികൂടിയശേഷം ചുംബിച്ച യുവാവിന് പാമ്പിന്റെ കടിയേറ്റു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്‌സിനാണ് കടിയേറ്റത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്‌സിന്റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. കടിയേറ്റ അലക്‌സ് അപകടനില തരണംചെയ്തു. കടിയേറ്റ അലക്‌സ് അപകടനില തരണംചെയ്തു. വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് ഒട്ടേറെപ്പേരാണ് രംഗത്തെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍