പൂനൂർ പബ്ലിക് ലൈബ്രറി വയോജന ദിനാചരണം സംഘടിപ്പിച്ചു

പൂനൂർ : അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ ഭാഗമായി പൂനൂർ പബ്ലിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വയോജന ദിനാചരണം വാർഡ് മെമ്പർ സി.പി. കരീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.കെ.ഗോബാലൻ അദ്ധ്യക്ഷത വഹിച്ചു. ഡോ : നിഖിൽ രാജ് ആരോഗ്യ ബോധവൽകരണ ക്ലാസ് നടത്തി. ഡോ: യു.കെ.മുഹമ്മദ് മാസ്റ്റർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂനൂർ യൂണിറ്റ് പ്രസിഡണ്ട് താര അബ്ദുറഹിമാൻ ഹാജി, കെ. അബ്ദുൽ ഖാദർ, കെ.ഹരിദാസൻ , ജാഫർ കോളിക്കൽ, രാധാകൃഷ്ണൻ ഉണ്ണികുളം, കെ. ഗോബാൽ ഷാങ് , കുരിക്കൾ അബൂബക്കർ സംസാരിച്ചു. ബാലകൃഷ്ണൻ കിടാവ് സ്വാഗതവും, കെ.അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍