മുക്കത്ത് ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു
മുക്കം : ഇരുവഴിഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മരിച്ചു. ആര്‍ ഇ സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥി നിധിന്‍ സെബാസ്റ്റ്യന്‍ ആണ് ഒഴുക്കില്‍പെട്ടത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ തൃക്കുടമണ്ണ കടവിലായിരുന്നു സംഭവം. മൂന്നംഗ സംഘമാണ് ഇവിടെ കുളിക്കാനെത്തിയത്. ഇതില്‍ രണ്ട് പേര്‍ നീന്തുന്നതിനിടെ ഒഴുക്കില്‍ പെട്ടു. ഒരാള്‍ മരത്തില്‍ പിടിച്ച് രക്ഷപ്പെടുകയായിരുന്നു. മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആറുമണിയോടെയാണ് കണ്ടെത്തിയത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍