ജാസ്മിന്‍ വാലി: ഡി അഡിക്ഷന്‍ - മെന്‍റല്‍ ഹെല്‍ത്ത് സെൻറർ തറക്കല്ലിടൽ ശനിയാഴ്ച


കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പീപ്പിള്‍സ് ഫൗണ്ടേണ്ടഷന്‍ താമരശ്ശേരി കട്ടിപ്പാറയില്‍ വിപുലമായ സൗകര്യങ്ങളോടെ ആരംഭിക്കുന്ന 'ജാസ്മിന്‍ വാലി' ഡി അഡിക്ഷന്‍ - മെന്‍റല്‍ ഹെല്‍ത്ത് - റിഹാബിലിറ്റേഷന്‍ കേന്ദ്രം തറക്കല്ലിടൽ കർമ്മം ഒക്ടോബർ 29 ശനിയാഴ്ച. താമരശ്ശേരി ഹോട്ടല്‍ വയനാട് റീജന്‍സിയില്‍ വൈകുന്നേരം നാല് മണിക്ക് നടക്കുന്ന ചടങ്ങ് .എം.കെ രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ് തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കും. ഡോ. എം.കെ മുനീര്‍ എം.എല്‍.എ, അഡ്വ. പി.ടി.എ റഹീം എം.എൽ.എ എന്നിവർ മുഖ്യാതിഥികളായിരിക്കും. എ.ഡി.എം സി മുഹമ്മദ് റഫീഖ്, പീപ്പിൾസ് ഫൗണ്ടേഷൻ ചെയർമാൻ എം.കെ മുഹമ്മദലി, സെക്രട്ടറി എം അബ്ദുൽ മജീദ്  തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.    

രണ്ട് ലക്ഷം സ്ക്വയര്‍ ഫീറ്റില്‍ പത്ത് ഏക്കര്‍ ഭൂമിയിലാണ് പദ്ധതി ആരംഭിക്കുന്നത്. 300 രോഗികള്‍ക്ക് ഒരേ സമയം ചികിത്സ നല്‍കാന്‍ കഴിയുന്ന സെന്ററിൽ 100 രോഗികളെ കിടത്തി ചികിത്സിക്കാനും സൗകര്യമുണ്ടാവും. വിശാലമായ ഫാമിലി കൗണ്‍സിലിംഗ് സെന്‍ററും പദ്ധതിയില്‍ ഉള്‍പ്പെടും. വര്‍ഷത്തില്‍ 3500 കുടുംബങ്ങള്‍ക്ക് പദ്ധതിയിലൂടെ ആശ്വാസമേകാന്‍ സാധിക്കും. സൈക്കോളജി & ക്ലിനിക്കല്‍ സൈക്കോളജി ട്രെയിനിങ് സെന്‍ററും, റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും പദ്ധതിയുടെ ഭാഗമാണ്. മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ 2023 ഒക്ടോബറോടെ പൂർത്തിയാക്കും. 

*പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ*

1. അബ്ദുൽ മജീദ് (കോഡിനേറ്റർ, പീപ്പിൾസ് ഫൗണ്ടേഷൻ കോഴിക്കോട് ജില്ല)
2. ഹമീദ് സാലിം (എക്സിക്യൂട്ടീവ് ഡയറക്ടർ, പീപ്പിൾസ് ഫൗണ്ടേഷൻ)
3. ശിഹാബുദ്ധീൻ ഇബ്‌നു ഹംസ (കൺവീനർ, സംഘാടക സമിതി)
4. ഉമർ അഹമ്മദ് (സംഘാടക സമിതി)
5. റാഷി താമരശ്ശേരി (സംഘാടക സമിതി)

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍