സുദൃടം കാമ്പയിൻ; കുടുംബശ്രീ സി. ഡി. എസ്സ് ന്റെ നേതൃത്വത്തിൽ ബൈക്ക് റാലി നടത്തി
താമരശ്ശേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സ് ന്റെ നേതൃത്വത്തിൽ സുദൃടം ക്യാമ്പയിന്റെ ഭാഗമായി വിളംബര ബൈക്ക് റാലി സംഘടിപ്പിച്ചു.
താമരശ്ശേരി പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻറ്റിങ് കമ്മറ്റി ചെയർപേഴ്‌സൺ ശ്രീമതി മഞ്ജിത കുറ്റിയാക്കിൽ ഉദ്ഘടനം ചെയ്തു.
വാർഡ് മെമ്പർ മാരായ ആർഷ്യ, ഫസീല, ഷംശിദ എന്നിവർ പങ്കെടുത്തു. അണ്ടോണ, കുടുക്കിലുമ്മാരം, ചുങ്കം, കോരങ്ങാട്, തെക്കുംതോട്ടം, തുമ്പോണ, തച്ചംപൊയിൽ, താമരശ്ശേരി, കാരാടി, ചെമ്പ്ര, സോമ മുക്ക്, കതിരോട്, എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പരപ്പൻപൊയിൽ സമാപിച്ചു.
സമാപന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻറ്റിങ് കമ്മറ്റി ചെയർമാൻ എം. ടി അയൂബ് ഖാൻ, മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കൊല്ലരുകണ്ടി, സി. ഡി. എസ്സ് ചെയർപേഴ്‌സൺ ജിൽഷാ റികേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സഫിയ കാരാട്ട് യോഗത്തിൽ അധ്യക്ഷം വഹിച്ചു. സി. ഡി. എസ്സ്. മെമ്പർ സരോജിനി സ്വാഗതവും സി. ഡി. എസ്സ് വൈസ് ചെയർപേഴ്‌സൺ നന്ദിയും പറഞ്ഞു. വിവിധ കേന്ദ്രങ്ങളിൽ വാർഡ് മെമ്പർ മാർ പരിപാടി ഉദ്ഘാടനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍