എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി; മുഖ്യമന്ത്രി കണ്ണൂരിലേക്ക് പോകും
തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് പിന്നാലെ പാർട്ടി ആസ്ഥാനമായ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം ഞായറാഴ്ച കണ്ണൂരിലെത്തിക്കും. തുടർന്ന് എയർ ആംബുലൻസിൽ തലശ്ശേരിയിലേക്ക് കൊണ്ടുപോകും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഞായറാഴ്ച കണ്ണൂരിലേക്ക് പോകും.
തിങ്കളാഴ്‍ച്ച മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. ഞായറാഴ്ച മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിൽ പൊതുദർശനം. തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊതുദർശനത്തിന് വെക്കും. ഇതിനുശേഷം വൈകിട്ട് 3 മണിയോടെ പയ്യാമ്പലത്ത് സംസ്കാരം നടക്കും.
അർബുദ ബാധയെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ രാത്രി എട്ടുമണിയോടെയാണ് കോടിയേരിയുടെ അന്ത്യം. മരണ സമയത്ത് ഭാര്യ വിനോദിനി മക്കളായ ബിനീഷ്, ബിനോയ് എന്നിവർ അടുത്തുണ്ടായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണൻ, ആനി രാജ എന്നിവർ ആശുപത്രിയിലെത്തി. സംവിധായകൻ പ്രിയദർശനും മരണവിവരം അറിഞ്ഞ് ആശുപത്രിയിൽ എത്തി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍