നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് യാത്രക്കാരിയായ യുവതിക്ക് പരിക്ക്
താമരശ്ശേരി :സംസ്ഥാനപാതയിൽ കോരങ്ങാട് അങ്ങാടിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് യാത്രക്കാരിയായ യുവതിക്ക് പരിക്ക്.
രാത്രി 7:30 ഓടെ ആയിരുന്നു അപകടം താമരശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്നു ഓട്ടോറിക്ഷ റോഡ് ടാറിങ്ങിന്റെ കട്ടിങ്ങിൽ തെന്നി റോഡരികിലേക്ക് മാറുകയായിരുന്നു.
യുവതിയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍