ലഹരി വിൽപ്പന കേന്ദ്രമെന്ന് ആരോപണം;റോഡരികിലെ ഷെഡ് നാട്ടുകാർ പൊളിച്ചുമാറ്റി


താമരശ്ശേരി: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം റോഡരികിൽ കെട ഉയർത്തിയ ഷെഡ് കേന്ദ്രീകരിച്ച് ലഹരി വസ്തുക്കളുടെ വിൽപ്പന തകൃതിയായി നടക്കുന്നു എന്ന ആരോപണത്തെ തുടർന്ന്  നാട്ടുകാർ നിരീക്ഷണം ഏർപ്പെടുത്തുകയും, വസ്തുത ബോധ്യപ്പെട്ടതിനെ തുടർന്ന് ഇന്ന് കാലത്ത് പൊളിച്ചുനീക്കുകയുമായിരുന്നു.

ചെക്ക് പോസ്റ്റ് പരിസരം കേന്ദ്രീകരിച്ച് നടക്കുന്ന മദ്യ, മയക്കുമരുന്ന് വ്യാപാരത്തിനും, ഉപയോഗത്തിനുമെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലഹരി വരുദ്ധ സമിതി ആവശ്യപ്പെട്ടു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍