കൊച്ചിയിൽ വീണ്ടും കൊലപാതകം; എളംകുളത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി
എറണാകുളം: കൊച്ചിയിൽ വീണ്ടും കൊലപാതകം. എളംകുളത്തെ വീട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കവറിൽ പൊതിഞ്ഞ നിലയിലാണ് അഴുകിയ മൃതദേഹം കണ്ടത്. മഹാരാഷ്ട്ര സ്വദേശിനിയാണ് കൊല്ലപ്പട്ടത്. ഭർത്താവ് ഒളിവിലാണ്. കടവന്ത്രയിലാണ് സംഭവം. പരിസരത്ത് ദുര്‍ഗന്ധമനുഭവപ്പെട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ പൊലിസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് കവറില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍