സി.ടി ശ്രീനിവാസന്റെ സ്മരണക്കായി "റെഡ്കെയറിന് '' കുടുംബത്തിൻ്റെ സഹായ ഹസ്തം.
താമരശ്ശേരി: വെഴുപ്പൂർ അമ്പലക്കുന്നുമ്മൽ ശ്രേയ നിവാസിൽ സി.ടി ശ്രീനിവാസന്റെ 41-ാം ഓർമ്മ ദിനത്തിൽ കുടുംബം അദ്ദേഹത്തിൻ്റെ സ്മരണക്കായി പാവപ്പെട്ട രോഗികൾക്കും മറ്റുമായി വീൽചെയർ, കസേര, മേശ, വാക്കർ എന്നിവ വെഴുപ്പൂർ റെഡ് കെയറിന് സമർപ്പിച്ചു. സി.പി.ഐ.എം. താമരശ്ശേരി ഏരിയ സെക്രട്ടറി കെ. ബാബു , സി.ടി. ശ്രീനിവാസന്റെ ഭാര്യ നളിനിയിൽ നിന്ന് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
കോവിഡ് കാലത്ത് നിരവധി സേവന പ്രവർത്തനങ്ങളിൽ സജീവമായ ആറാം വാർഡിലെ സിപിഐഎം പാർട്ടിബ്രാഞ്ച് അംഗങ്ങളും അനുഭാവികളും ചേർന്നാണ് റെഡ്കെയർ വെഴുപ്പൂരിന് രൂപം നൽകിയത്
ചടങ്ങിൽ പാർട്ടി ഏരിയ കമ്മിറ്റി അംഗവും വാർഡ് മെമ്പറുമായ എ.പി സജിത്ത്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ സന്ദീപ്, ബിജീഷ്, ബ്രാഞ്ച് സെകട്ടറിമാരായ വി.കെ. മോഹൻദാസ് , എൻ.കെ. രാജൻ വിവിധ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്ത്വിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍