എക്‌സൈസ് കണ്ടെടുത്തത് എംഡിഎംഎ വാങ്ങാനെത്തുന്ന വിദ്യാർഥിനികൾ ഉൾപ്പെടെയുള്ളവരുടെ നീണ്ട ലിസ്റ്റ്‌

തൃശ്ശൂർ: കഴിഞ്ഞ ദിവസം തൃശ്ശൂരിൽ പിടിയിലായ മൂന്ന് എം.ഡി.എം.എ പ്രതികളിൽ നിന്ന് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെടുത്തത് ലഹരി വാങ്ങാനെത്തുന്ന സ്കൂൾ-കോളേജ് വിദ്യാർഥികളുടെ നീണ്ട ലിസ്റ്റ്. പെൺകുട്ടികളടക്കമുള്ളവരുടെ പേര് വിവരവും പണം തരാനുള്ളതിന്റേയും തന്നതിന്റെയും പൂർണ വിവരവുമാണ് ലിസ്റ്റിലുള്ളത്. ചെറിയ കുട്ടികളടക്കം ഇവരുടെ ലിസ്റ്റിലുണ്ടെന്നാണ് എക്സൈസ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.

കഴിഞ്ഞ ദിവസമായിരുന്നു എം.ഡി.എ.എയുമായി മുന്ന് പേർ എക്സൈസിന്റെ പിടിയിലായത്. ഇതിൽ ഒരാളിൽ നിന്ന് മൂന്ന് ഗ്രാം എം.ഡി.എം.എയും മറ്റൊരാളിൽ നിന്ന് 12 ഗ്രാമുമാണ് പിടിച്ചെടുത്തത്.ഇവർ ബെംഗളൂരുവിൽ നിന്ന് നേരിട്ട് വാങ്ങി വിദ്യാർഥികൾക്ക് വിതരണം ചെയ്യുകയാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍