ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി.
താമരശ്ശേരി :കോരങ്ങാട് നവംബർ ആറിന് വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തിന്റെ മുന്നോടിയായി. വാപ്പനാം പൊയിൽ പ്രദേശത്ത് ലഹരി _മയക്കുമരുന്ന് വിരുദ്ധ ക്ലാസ് നടത്തി താമരശ്ശേരി സബ് ഇൻസ്പെക്ടർ
എം കെ പുരുഷോത്തമൻ സാർ ക്ലാസ് എടുത്തു.നൂറിലധികം പ്രദേശവാസികൾ സ്ത്രീകളും കുട്ടികളും അടങ്ങുന്നവർ പ്രസ്തുത ക്ലാസിൽ പങ്കെടുത്തു. കോരങ്ങാട് ലഹരിവിരുദ്ധ സമിതി ചെയർമാൻ പി എ അബ്ദുൽ സമദ് ഹാജി ,മൂന്നാം വാർഡ് മെമ്പർ ഫസീല ഹബീബ്,
പി എം ശശി ,തുടങ്ങിയവർ പങ്കെടുത്തു
ലഹരി വിരുദ്ധസമിതി കൺവീനർ പി എം അബ്ദുൽ മജീദ് സ്വാഗതവും പി എം ജാഫർ നന്ദിയും പറഞ്ഞു.യോഗത്തിൽ പ്രാദേശിക ജാഗ്രത സമിതി രൂപീകരിക്കുകയും സമിതിയുടെ പ്രവർത്തനം ശക്തമാക്കാനും തീരുമാനമെടുക്കുകയും ചെയ്തു.
നവംബർ 6ന് കോരങ്ങാട് ടൗണിൽ നടക്കുന്ന ലഹരി വിരുദ്ധ സംഗമത്തിൽ മുഴുവൻ പേരും പങ്കെടുക്കാൻ ആഹ്വാനം ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍