പശുക്കിടാവിനെ കാറിൽ കടത്തി ക്കൊണ്ടു പോകാൻ ശ്രമം

താമരശ്ശേരി: കോരങ്ങാട്
വാപ്പ നാം പൊയിൽ പരീതിന്റെ മൂന്നുമാസം പ്രായമുള്ള  പശുക്കിടാവിനെ ഇന്നോവ കാറിലെത്തിയ  രണ്ടുപേർ കടത്തി ക്കൊണ്ടു പോകാൻ ശ്രമം നടത്തിയതായി പരാതി.
വീടിന്റെ സമീപത്തെ പറമ്പിൽ ആയിരുന്നു കിടാവിനെ കെട്ടിയിരുന്നത് .ഞായറാഴ്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം.


പശുക്കിടാവിനെ കാറിൽ കയറ്റുന്നത് ശ്രദ്ധയിൽപ്പെട്ട പരീതിന്റെ ഭാര്യ  ജമീലയും സമീപപ്രദേശത്തുള്ള സ്ത്രീകളും സ്ഥലത്തെത്തി കിടാവിനെ രക്ഷപ്പെടുത്തിയത്. രണ്ടുപേർ മദ്യ ലഹരിയിൽ ആണെന്ന് പറയപ്പെടുന്നു. സമീപത്തെ സിസിടിവി ഉൾപ്പെടെ പരിശോധിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.

സംഭവവുമായി ബന്ധപ്പെട്ട് പരീത് താമരശ്ശേരി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.  

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍