ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ കുത്തി; യുവാവിനെ കീഴടക്കാൻ പൊലീസ് ആകാശത്തേക്ക് വെടിവെച്ചു



കോഴിക്കോട്: ലഹരിക്കടിമയായ മകൻ മാതാപിതാക്കളെ കുത്തി പരിക്കേൽപ്പിച്ചു. യുവാവിനെ കസ്റ്റഡിയിലെടുക്കാൻ വന്ന പൊലീസ് ഇയാളെ പിടികൂടാൻ രണ്ടു തവണ ആകാശത്തേക്ക് വെടിവെച്ചു.
കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി ഷാജി (50), ബിജി (48) എന്നിവരെയാണ് മകൻ ഷൈൻ കുത്തിപ്പരിക്കേൽപ്പിച്ചത്. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് ഷാജിയുടെ പരിക്ക് ഗുരുതരമാണ്. മൽപ്പിടുത്തത്തിനിടെ ഷൈനും പരിക്കേറ്റിരുന്നു. ഇയാളും ചികിത്സയിലാണ്.
ഞായറാഴ്ച രാത്രിയാണ് സംഭവം. മാതാപിതാക്കളെ കുത്തിയ ഷൈൻ മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ ഇയാളെ കീഴടക്കാൻ പൊലീസിന് രണ്ടു തവണ ആകാശത്തേക്ക് വെടിവെക്കേണ്ടി വന്നു. ഒടുവിൽ ഷൈനിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍