പശുക്കിടാവിനെ കാറിൽ കയറ്റാൻ ശ്രമം; കാറിന്റെ സിസിടിവി ദൃശ്യം ലഭിച്ചു
താമരശ്ശേരി:കോരങ്ങാട്
വാപ്പ നാം പൊയിൽ പരീതിന്റെ മൂന്നുമാസം പ്രായമുള്ള പശുക്കിടാവിനെ ഇന്നലെ മൂന്നുമണിയോടെ സിൽവർ കളർ ഇന്നോവ കാറിലെത്തിയ സംഘം കടത്തിക്കൊണ്ടു പോകാൻ ശ്രമം നടത്തിയത്. സംഭവുമായി ബന്ധപ്പെട്ട് സമീപത്തെ സ്ഥാപനത്തിൽ നിന്ന് സിസിടിവി ദൃശ്യം ലഭിച്ചു.
Read Story: പശുക്കിടാവിനെ കാറിൽ കടത്തി ക്കൊണ്ടു പോകാൻ ശ്രമം
വീടിന്റെ സമീപത്തെ പറമ്പിൽ ആയിരുന്നു കിടാവിനെ കെട്ടിയിരുന്നത് .ഞായറാഴ്ച മൂന്നുമണിയോടെ ആയിരുന്നു സംഭവം.
കാറിലെത്തിയ രണ്ടുപേരെ കണ്ടാൽ തിരിച്ചറിയുമെന്ന് സമീപം പ്രദേശത്തെ സ്ത്രീകൾ പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ സഹായത്താൽ പരീത് താമരശ്ശേരി പോലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍