വ്യാപാരിയെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ ഒരാൾ എയർപോർട്ടിൽ പിടിയിൽ.


താമരശ്ശേരി:അവേലം സ്വദേശി വ്യാപാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ.  വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ്അന്വേഷണ സംഘത്തിന്റെ പിടിയിലായത്.പോലിസിന്റെ പിടിയിലായത്.  

മലപ്പുറം സ്വദേശിയായ ഇയാളെ ചോദ്യം ചെയ്താൽ മറ്റു പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. താമരശ്ശേരി അവേലം മുരിങ്ങപ്പുറായിൽ അഷ്റഫിനെ കഴിഞ്ഞ ശനിയാഴ്ച രാത്രി ഒമ്പതരക്ക് മുക്കത്തെ കടയടച്ച് വരുന്ന വഴിയിൽ താമരശ്ശേരി ചുങ്കത്തിനു സമീപം ഒരു സംഘം അക്രമിച്ചു തട്ടിക്കൊണ്ടു പോയത്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍