ഏഴ് മാസത്തിനിടെ 1400 കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകി യുവതി
ഭർത്താവിന് നന്ദി പറയുന്നു, അദ്ദേഹമാണ് എപ്പോഴും പിന്തുണ തന്നിരുന്നതെന്ന് സിന്ധു പറഞ്ഞു. ഇരുവർക്കും 18 മാസം പ്രായമുള്ള മകളുണ്ട്. ‘മകളെ മുലയൂട്ടിക്കഴിഞ്ഞാൽ മുലപ്പാൽ ശേഖരിക്കുകയും അമൃതം എൻജിഒ -യിലെ രൂപ സെൽവനായകിയുടെ നിർദ്ദേശപ്രകാരം അത് സൂക്ഷിച്ച് വയ്ക്കുകയും ചെയ്യുമായിരുന്നു. ഓരോ ആഴ്ചയും എൻജിഒ ഈ മുലപ്പാൽ വന്ന് കൊണ്ടുപോകും. പിന്നീട് മിൽക്ക് ബാങ്കിലേക്ക് കൈമാറും’ എന്ന് സിന്ധു പറയുന്നു.
സിന്ധുവിന്റെ ഭർത്താവ് മഹേശ്വരൻ കോയമ്പത്തൂരിലെ ഒരു എഞ്ചിനീയറിംഗ് കോളേജിൽ അസി. പ്രൊഫസറാണ്. രണ്ട് വർഷം മുമ്പാണ് ഈ പദ്ധതി തുടങ്ങിയത്. സർക്കാർ ആശുപത്രികളിലെ നവജാതശിശുക്കൾക്ക് മുലപ്പാൽ ലഭ്യമാക്കുക ആയിരുന്നു ലക്ഷ്യം. 50 സ്ത്രീകൾ ഇന്ന് പദ്ധതിയുടെ ഭാഗമാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍