45 അടി ഉയരത്തിൽ പരപ്പന്‍പൊയില്‍ അങ്ങാടിയില്‍ കട്ടൗട്ട് സ്ഥാപിച്ചു പോർച്ചുഗൽ ആരാധകർ.
താമരശ്ശേരി : പരപ്പൻപൊയിലിൽ പോർച്ചുഗൽ ടീമിനോടുള്ള അടങ്ങാത്ത ആവേശം രക്തത്തിലലിഞ്ഞു ചേർന്ന ഫുട്ബോൾ ഭ്രാന്തന്മാരായ ഏതാനും ചെറുപ്പക്കാരുടെ നേതൃത്വത്തിലുള്ള
സി ആർ സെവൻ ഫാൻസുകാരാണ് പരപ്പൻപൊയിൽ അങ്ങാടിയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ
കൂറ്റൻ കട്ടൗട്ടുയർത്തി വാർത്തകളിൽ നിറഞ്ഞത് ...
മെസ്സിയുടെ മുപ്പതടിയേയും നെയ്മറിൻ്റെ മുപ്പത്തഞ്ചടിയേയും പിൻതള്ളിയാണ് നാൽപ്പതടിയുടെ തലയെടുപ്പുമായി റൊണാൾഡോ ഇവിടെ കിക്കെടുക്കാൻ തയ്യാറായി നിൽക്കുന്നത് . ഇതിലെ പോകുന്ന ആരുടെയും മിഴികൾ ഒരു നിമിഷത്തേക്കെങ്കിലും തൂവെള്ള
എവേ ജെഴ്സിയുമണിഞ്ഞ് നിൽക്കുന്ന സി ആർ സെവനെ ഒന്ന് നോക്കിപ്പോവും ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍